പോലീസ് സേനക്ക് പിന്നാലെ വനം വകുപ്പിലും ദാസ്യപണി വിവാദം ; പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ജോലിക്ക് നിയമിച്ച സ്ത്രീയെ ദാസ്യവേല ചെയ്യിച്ചതായി പരാതി

അടുത്തകാലങ്ങളായി ഏറെ വിവാദമുണ്ടാക്കിയതാണ് പോലീസ് സേനയിലെ അടിമപ്പണി വിവാദം. ഡ്രൈവർ ഗവാസ്കറെ എഡിജിപിയുടെ മകൾ മർദിച്ചത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ദാസ്യപ്പണി വിവാദത്തിൽ വനം വകുപ്പും ഉൾപ്പെടുന്നു.
പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ജോലിക്ക് നിയമിച്ച സ്ത്രീയെ ദാസ്യവേല ചെയ്യിക്കുന്നുവെന്നാണ് പരാതി. ഡിവിഷന്‍ ഓഫിസില്‍ ജോലിക്കു പകരം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാറിന്റെ ക്വാര്‍ട്ടേഴ്‌സില്‍ അടുക്കളപ്പണി ഉള്‍പ്പെടെയുള്ള ജോലികളാണ് ചെയ്യിക്കുന്നതെന്നു കാണിച്ച് കുമളി സ്വദേശി സജിമോന്‍ സലീമാണ് വനം മന്ത്രി കെ രാജു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.
ജോലിക്ക് നിയമിച്ച സ്ത്രീയെ പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ഇക്കോ റേഞ്ചിനു കീഴില്‍ ഡിവിഷന്‍ ഓഫിസായ രാജീവ് ഗാന്ധി സെന്ററിലെ ദിവസവേതനക്കാരിയായാണ് നിയമിച്ചിരുന്നത്. പിന്നീട് ഇവരെ ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ടുജോലിക്ക് നിയോഗിച്ചുവെന്നാണ് പരാതി.
https://www.facebook.com/Malayalivartha






















