ജില്ലാ ലേബർ ഓഫിസറുമായി നടത്തിയ ചർച്ചകൾ പരാജയം; സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്.വേതന വർധന ആവശ്യപെട്ടാണ് പണിമുടക്ക്. ആലപ്പുഴയിലാണ് സ്വകാര്യ ബസ് തൊഴിലാളികൾ ജൂലൈ 12 മുതൽ അനിശ്ചിതകാല പണിമുടക്കു നടത്തുന്നത്.
സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകൾ സംയുക്തമായാണു പണിമുടക്കു നടത്തുന്നത്. ജില്ലാ ലേബർ ഓഫിസർ നാലു വട്ടം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണു സമരമെന്നു യൂണിയനുകൾ അറിയിച്ചു.
https://www.facebook.com/Malayalivartha






















