ദിലീപിനെ പിന്തുണയ്ക്കുന്ന അമ്മയുടെ നടപടി സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് ഡി.വൈ.എഫ്.ഐ

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തില്‍ സിനിമ അഭിനേതാക്കളുടെ സംഘടയായ അമ്മയുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ്. പ്രസ്തുത നിലപാട് 'അമ്മ' തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നടിക്കുനേരെ ആക്രമണം ഉണ്ടായ സമയത്ത് തന്നെ ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഉറച്ച നിലപട് സ്വീകരിച്ചിരുന്നു. എറണാകുളത്ത് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ യുവജന സംഗമം സംഘടിപ്പിച്ച് നടിക്ക് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുകയാണ് ജനാധിപത്യ സമൂഹത്തിന്റെ കടമ. ആ കടമ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകുന്ന 'വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ' പ്രവര്‍ത്തകരുടെ നിലപാട് സ്വാഗതാര്‍ഹമാണ്. നടിയുടെ സഹപ്രവര്‍ത്തകര്‍ക്കും അമ്മ സംഘടനയ്ക്കും നടിയെ പിന്തുണയ്ക്കാന്‍ ഉത്തരവാദിത്വമുണ്ട്. ഇത് മറന്നുകൊണ്ട് മുന്നോട്ട് പോകുന്ന അമ്മ സംഘടന സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യരാവുകയാണ്. ഈ നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കേരളീയ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിന് സാക്ഷിയാകേണ്ടിവരുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
നടിയുടെ സഹപ്രവര്‍ത്തകര്‍ക്കും താരസംഘടനയ്ക്കും നടിയെ പിന്തുണയ്ക്കാന്‍ ഉത്തരവാദിത്വമുണ്ട്. ഇത് മറന്നുകൊണ്ട് മുന്നോട്ട് പോകുന്ന സംഘടന സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യരാവുകയാണ്. ഈ നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കേരളീയ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിന് സാക്ഷിയാകേണ്ടിവരുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു
https://www.facebook.com/Malayalivartha






















