മോഡി സർക്കാറിന്‍റെ കാലാവധി കഴിയും മുമ്പ് കേരളത്തിന് എയിംസ് ; കേന്ദ്രം ഉറപ്പു നൽകിയതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ

കേരളത്തിന് എയിംസ് നൽകാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. മോഡി സർക്കാറിന്‍റെ കാലാവധി കഴിയും മുമ്പ് എയിംസ് അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉറപ്പു നൽകിയതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. സ്ഥലത്തിന്‍റെ കാര്യത്തിൽ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചതായും ജെ.പി നദ്ദയുമായി നടന്ന കൂടിക്കാഴ്ചക്കുശേഷം ശൈലജ ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.
എയിംസിനായി കോഴിക്കോട്ടെ കിനാലൂരിൽ 200 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. നിപ ബാധയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ പിന്തുണക്ക് സംസ്ഥാനം നന്ദി അറിയിച്ചു. നിപക്ക് എതിരായ പ്രതിരോധ മരുന്ന് ഗവേഷണത്തിൽ കേരളവും പങ്കാളികളാകുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
https://www.facebook.com/Malayalivartha






















