കുറി തൊട്ടു വന്നതിനു സ്‌കൂളില്‍ നിന്നു പുറത്താക്കിയ സംഭവം: രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിലേക്ക്

കുറി തൊട്ടു വന്നതിനു സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിലേക്ക്. പാലക്കാട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്.സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്തരം വിവേചനം കാണിച്ചതിനെതിരെ ഹിന്ദു സംഘടനകളെ അണിനിരത്തി കോടതിയെ സമീപിക്കുമെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പറഞ്ഞു. കയ്യില്‍ ചരടു കെട്ടുന്ന പ്രധാനമന്ത്രിയുള്ള രാജ്യമാണിത്. ജസ്റ്റിസ് ചെലമേശ്വറിനെ പോലുള്ള ന്യായാധിപന്മാര്‍ കുറി തൊട്ടാണു സുപ്രീംകോടതിയിലെത്തുന്നത്. സ്‌കൂള്‍ യൂണിഫോം, അച്ചടക്ക, എന്നിവയ്‌ക്കെതിരാകാതെ ഇതെല്ലാം ധരിക്കാമെന്നും ഇവര്‍ വ്യക്തമാക്കി. ചില വിദ്യാര്‍ത്ഥികള്‍ കുറി തൊട്ടു സ്‌കൂളില്‍ വരുന്നത് വിലക്കിയതിനെ തുടര്‍ന്നാണ് ഒരു സംഘടനയുടെ നേതൃതവത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് സ്‌കൂളില്‍ എത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















