നിപ നിയന്ത്രണം: ത്യാഗോജ്ജ്വല സേവനത്തിന് ആരോഗ്യ വകുപ്പിന്റെ ആദരം

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉണ്ടായ നിപ രോഗബാധയെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അഹോരാത്രം പ്രവര്‍ത്തിച്ച് നിയന്ത്രണം സാധ്യമാക്കിയ ആയിരത്തോളം സുമനസുകളെ ജൂലൈ 1-ാം തിയതി കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തില്‍ വച്ച് പ്രശസ്തിപത്രം നല്‍കി ആദരിക്കുന്നു. ഇതോടനുബന്ധിച്ച് 2017-18 കാലയളവില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും നിര്‍വഹിക്കുന്നു.
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പരിപാടിയുടെ ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിക്കുന്നതാണ്. എക്‌സൈസ് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും.
ലിനിയുടെ കുടുംബം, കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ്, മലപ്പുറം ജില്ലാകളക്ടര്‍ അമിത് മീണ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ജി. അരുണ്‍കുമാര്‍, ബേബി മെമ്മോറിയല്‍ ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ് കുമാര്‍, കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍, അപ്പോള സൂപ്പര്‍ സ്‌പെഷ്യാലിറ്റി എം.ഡി. ഡോ. അബ്ദുള്‍ ഗഫൂര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് കോഴിക്കോട്, ജില്ലാ മെഡിക്കല്‍ ഓഫീസ് മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ജനറല്‍ മെഡിസിന്‍ വിഭാഗം, റെസ്പിറേറ്ററി മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ്, റവന്യൂ വകുപ്പ് കോഴിക്കോട്, കോര്‍പറേഷന്‍ കോഴിക്കോട്, ആരോഗ്യ കേരളം കോഴിക്കോട്, പ്രസ്‌ക്ലബ്ബ് കോഴിക്കോട്, ഐ & പിആര്‍ഡി കോഴിക്കോട്, മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട്, പേരാമ്പ്ര താലൂക്ക് ആശുപത്രി, ജില്ല മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം കോഴിക്കോട്, ഹെല്‍ത്ത് & ഫാമിലി വെല്‍ഫെയര്‍ ട്രെയിനിംഗ് സെന്റര്‍ മലാപ്പറമ്പ്, എയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വീസ്, ബാലുശേരി താലൂക്ക് ആശുപത്രി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, റൂറല്‍ എസ്.പി., ഫോറസ്റ്റ് വിഭാഗം, പി.എച്ച്.സി. ചെങ്ങരോത്ത്, പി.എച്ച്.സി. കോട്ടൂര്‍, പി.എച്ച്.സി. ചെക്കിയാട്, പി.എച്ച്.സി. നരിപ്പറ്റ, പി.എച്ച്.സി. ആവള, പി.എച്ച്.സി. പന്നിക്കോട്ടൂര്‍, സി.എച്ച്.സി. ഒളവണ്ണ, പി.എച്ച്.സി. കൂരാചുണ്ട്, പി.എച്ച്.സി. കൊടിയത്തൂര്‍, പി.എച്ച്.സി. ചെങ്ങോട്ടുകാവ്, മലപ്പുറത്തുള്ള പി.എച്ച്.സി.കളായ തെന്നല, മൂര്‍ക്കനാട്, തേഞ്ഞിപ്പാലം, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ കോഴിക്കോട്, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍, കമ്പാഷണേറ്റ് കോഴിക്കോട് എന്നിവര്‍ക്ക് പ്രശസ്തി പത്രം നല്‍കി ആദരിക്കുന്നു. അതോടൊപ്പം രോഗികളെ നേരിട്ട് പരിചരിച്ചവര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കുന്നതാണ്.
https://www.facebook.com/Malayalivartha






















