പി.വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല ; ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷ കൂടരഞ്ഞി പഞ്ചായത്ത് തള്ളി

പി.വി അനവര്‍ എം.എല്‍.എയുടെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്. പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷ കൂടരഞ്ഞി പഞ്ചായത്ത് തള്ളി.
കഴിഞ്ഞ ദിവസം അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായിരുന്നു. പാര്‍ക്കിലേക്ക് വെള്ളം എടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇവിടെ വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പാര്‍ക്കിന് താഴെ വേറെയും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ നടപടി.
പാര്‍ക്കിന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടി കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ ദുരന്തനിവാരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ശാസ്ത്രീ പഠനങ്ങള്‍ പോലും നടത്താതെ പാര്‍ക്ക് ദുരന്ത സാധ്യത മേഖലയിലല്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകുടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















