കെവിന്‍ കൊലപാതകം; നീനുവിന്‍റെ അമ്മ രഹ്നയോട് നേരിട്ട് ഹാജരാകാൻ അന്വേഷണ സംഘത്തിന്‍റെ നിർദ്ദേശം

കെവിൻ വധക്കേസിൽ നീനുവിന്‍റെ അമ്മ രഹ്നയോട് നേരിട്ട് ഹാജരാകാൻ അന്വേഷണ സംഘത്തിന്‍റെ നിർദ്ദേശം. ചൊവ്വാഴ്ച കോട്ടയം ഡിവൈഎസ്പി ഓഫീസിൽ എത്താനാണ് നിർദ്ദേശം. കെവിൻ വധക്കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടം മുതല്‍ രഹ്ന സംശയത്തിന്‍റെ നിഴലിലാണ്. ഈ ഗൂഢാലോചനയില്‍ രഹ്നയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രഹ് നയോട് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുള്ളത്.
കെവിനോടൊപ്പം ഒളിച്ചോടിയ മകളെ കന്വകാത്വം നഷ്ടമാകും മുന്പ് കൊണ്ടുവരാനായിരുന്നു രഹ്ന ചാക്കോയ്ക്കും മകന്‍ സാനുവിനും നല്‍കിയ നിര്‍ദേശമെന്ന് പ്രധാന സാക്ഷിയായ അനീഷ് പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. നീനുവിനെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുളള തീരുമാനത്തെ തുടര്‍ന്നായിരുന്നു കടുത്ത നിലപാടെടുത്തത്. കെവിനെയും നീനുവിനെയും കൊന്നുകളയുമെന്ന് രഹ്ന മാന്നാനത്തെ വീട്ടിലെത്തി പരസ്യമായി ഭീഷണിപ്പെടുത്തിയതായും സാക്ഷി മൊഴികളുണ്ട്. അതിനാല്‍ കെവിനെ വധിക്കാനുളള ഗൂഢനീക്കത്തില്‍ രഹ്നയ്ക്കും പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. അങ്ങനെയെങ്കില്‍ കൊലപാതകം ചെയ്യുന്നതുപോലെ തന്നെ പ്രേരിപ്പിക്കുന്നതിനും വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തേക്കും.അതിനിടെ കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂർ കോടതി തള്ളി.
https://www.facebook.com/Malayalivartha






















