മോഹന്‍ലാലിന്റെ കോലം കത്തിച്ചതിന് വീട്ടില്‍കയറി വെട്ടുമെന്ന് ഭീഷണി

കോലം കത്തിക്കലിന്റെ ബാക്കിപത്രം ഭീഷണിയായി എത്തുന്നു. സംഭവം കൈവിട്ട് പോകുമോ. ദിലീപിനെ തുണച്ച മോഹന്‍ലാല്‍ ആപ്പിലായതിന് പിന്നാലെ ഭീഷണികള്‍ക്കും മോഹന്‍ലാല്‍ ഉത്തരം പറയേണ്ടിവരുമോ.
നടന്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചതിന് എ.ഐ.വൈ.എഫ് നേതാവിന്? വധഭീഷണി. ഇതുസംബന്ധിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാല്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി. വ്യാഴാഴ്ചയാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ 'അമ്മ' പ്രസിഡന്റ് കൂടിയായ മോഹന്‍ലാലി!ന്റെ കോലം കത്തിച്ചത്. വെള്ളിയാഴ്ച രാവിലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയെന്ന പേരില്‍ ശിവന്‍ എന്നൊരാള്‍ ഫോണിലേക്ക് വിളിച്ച് കോലം കത്തിച്ചത് എന്തിനാണെന്ന് ചോദിച്ച് അസഭ്യം പറയുകയും തന്നെ കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സജിലാല്‍ പറഞ്ഞു.തുടര്‍ന്ന്, ഉച്ചയോടെ എറണാകുളത്തുനിന്ന് മോഹന്‍ലാല്‍ ഫാന്‍സ് പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി ഫോണില്‍ വിളിച്ചയാള്‍ കോലം കത്തിച്ചതിന് വിവരമറിയുമെന്നും വീടുകയറി വെട്ടുമെന്ന് ഭീഷണിമുഴക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha






















