സിപിഎം പ്രവര്‍ത്തകനെ ബോംബ് എറിഞ്ഞ് വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്; കാര്യവാഹകടക്കം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

രാഷ്ട്രീയപക ഒരു നാടിന്റെ സൈര്വജീവിതം തകര്‍ക്കുമ്പോള്‍ പാവം ജനങ്ങള്‍ നിസ്സഹായര്‍. പൊന്‍കുന്നത്ത് സിപിഐ എം പ്രവര്‍ത്തകനെ ബോംബ് എറിഞ്ഞ് വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആര്‍എസ്എസ്, ബിജെപി പ്രാദേശിക നേതാക്കന്‍മാരായ ചിറക്കടവ് ഇലഞ്ഞികാവില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ മകന്‍ കൊല ഗോപന്‍ എന്നു വിളിക്കുന്ന രാജേഷ്, ചെറുവള്ളി പടിക്കാറ്റത്തില്‍ വാസുദേവന്‍ നായര്‍ മകന്‍ ദിലീപ് എന്നിവരേയാണ് പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യ്തത്.
ആര്‍എസ്എസ് കാര്യവാഹകും, ചെറുവള്ളി ദേവീക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയുമാണ് ദിലീപ്, ബിജെപിയുടെ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ് രാജേഷ്.
ഈ മാസം 23 ന് രാത്രി 8.15 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞു വരുന്ന ഭാര്യയേയും കുട്ടി കാറില്‍ വിട്ടില്‍ എത്തിയപ്പോഴാണ് ആക്രമണം. ചിറക്കടവിലെ സിപിഐ എം പ്രവര്‍ത്തകനായ തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എംഎല്‍ രവിയെ (33) ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസ് വധശ്രമം നടത്തിയത്.
https://www.facebook.com/Malayalivartha






















