മത്സ്യങ്ങളിലെ ഫോര്‍മലിന്‍; പരിശോധന മാര്‍ക്കറ്റുകളിലേക്കും; പരിശോധനയ്ക്കായുള്ള പേപ്പര്‍ സ്ട്രിപ് പോതുജനങ്ങള്‍ക്കും

മത്സ്യങ്ങളിലെ ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്താന്‍ മാര്‍ക്കറ്റുകളിലും പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമനം. എറണാകുളത്തെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍നിന്ന് പരിശോധന കിറ്റ് ലഭിച്ചാലുടന്‍ മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. പരിശോധന കിറ്റായ 'പേപ്പര്‍ സ്ട്രിപ്' തീര്‍ന്നതാണ് ഇപ്പോള്‍ പരിശോധന നടത്താത്തതിന് കാരണം. തിങ്കളാഴ്ചയോടെ ഭക്ഷ്യസുരക്ഷ വിഭാഗം ആവശ്യപ്പെട്ട അത്ര കിറ്റ് ലഭ്യമാക്കാമെന്നാണ് നിര്‍മ്മാതാക്കളായ സിഫ്റ്റ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം പേപ്പര്‍ സ്ട്രിപ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ കമ്പനിയുമായാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















