നിരക്കുവര്‍ധന ആവശ്യപ്പെട്ട് ജൂലായ് നാലുമുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

സംസ്ഥാനത്തെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ നിരക്കുവര്‍ധന ആവശ്യപ്പെട്ട് ജൂലായ് നാലുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. പത്തുലക്ഷത്തോളംവരുന്ന ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്തസമരസമിതി കണ്‍വീനര്‍ കെ.വി.ഹരിദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
2014 ലാണ് ഓട്ടോ ടാക്‌സി നിരക്ക് സര്‍ക്കാര്‍ പരിഷ്‌കരിച്ചത്. ഇതിനുശേഷം നിരവധി തവണ ഇന്ധനവില ഉയര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സംയുക്തസമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
കൂടാതെ ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് അഡ്വാന്‍സ് റോഡ് ടാക്‌സ് അടയ്ക്കണമെന്ന നിര്‍ദേശം പിന്‍വലിക്കുക, ആര്‍.ടി.ഓഫീസ് ഫീസുകള്‍ വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ പിഴ കുറയ്ക്കുക, ക്ഷേമനിധിയിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കില്‍ ഉന്നയിച്ചിട്ടുണ്ട്.
ടെമ്‌ബോ, ട്രാവലറുകള്‍, ഗുഡ്‌സ് ഓട്ടോറിക്ഷ, ജീപ്പുകള്‍ തുടങ്ങി ചെറുകിട വാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ പറഞ്ഞു. ബി.എം.എസ്. ഒഴികെയുള്ള സംഘടനകള്‍ സമരത്തിലുണ്ട്
https://www.facebook.com/Malayalivartha






















