പി.ജെ കുര്യനെ ചതിയില്‍പെടുത്തിയതാണ്; അദ്ദേഹത്തെ താല്‍ക്കാലികമായി മാറ്റിനിര്‍ത്താന്‍ മാത്രമേ ചതിയന്‍മാര്‍ക്ക് കഴിയൂ, അദ്ദേഹം വീണ്ടും തിരിച്ചു വരുമെന്നതില്‍ സംശയമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍

കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നല്ലനിലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള പ്രഫ. പി. ജെ. കുര്യനെ രാഷ്ട്രീയ വനവാസത്തിന് അയയ്ക്കാനാണ് ചിലരുടെ താല്‍പ്പര്യമെന്ന് എസ്.എന്‍.ഡി.പി.യോഗംഎസ്.എന്‍ ട്രസ്റ്റ് എന്നിവയുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എം.പി സ്ഥാനം ലഭിക്കാന്‍ അര്‍ഹന്‍ കുര്യനാണെന്നും കുതികാല്‍വെട്ടും, ചതിയും പാരമ്ബര്യമായുള്ള കോണ്‍ഗ്രസ് കുര്യനെ ചതിക്കുഴിയില്‍പ്പെടുത്തിയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പല എം.പിമാരും എസ്.എന്‍.ഡി.പി യോഗത്തിന് മുന്‍പില്‍ പഞ്ചസാര ചാക്ക് പൊട്ടിച്ചുവച്ച് അല്‍പ്പം വായില്‍ തന്നിട്ട് ബഹുഭൂരിപക്ഷവും മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന സ്ഥാനത്ത് പി.ജെ. കുര്യന്‍ വ്യത്യസ്ഥനാണ്. അതിനാല്‍ തന്നെ എസ്. എന്‍. ഡി. പി യോഗത്തിന്റെ പ്രാര്‍ത്ഥന അദ്ദേഹത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം സമുദായത്തിന്റെ സ്ഥാപനങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്തതു പോലെ മറ്റൊരു എം.പിമാരും എസ്.എന്‍.ഡി.പി യോഗത്തെ സഹായിച്ചിട്ടില്ലെന്നും ചതിയില്‍പ്പെടുത്തി താല്‍ക്കാലികമായി മാറ്റിനിര്‍ത്താന്‍ മാത്രമേ ചതിയന്‍മാര്‍ക്ക് കഴിയൂ എന്നും ശുക്രനക്ഷത്രമായി അദ്ദേഹം വീണ്ടും തിരിച്ചു വരുമെന്നതില്‍ സംശയമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കടല്‍കിഴവന്‍മാര്‍ എന്ന് കുറ്റപ്പെടുത്തുന്ന ചിലര്‍ ഇന്നും അധികാരത്തിനു വേണ്ടി കടിച്ചു തൂങ്ങിനില്‍ക്കുന്നത് കാണുമ്‌ബോള്‍ ലജ്ജ തോന്നുകയാണ്.
https://www.facebook.com/Malayalivartha






















