അതുകേട്ട് എന്റെ തോളില്‍ചാരി കലാഭവന്‍ മണി പൊട്ടിക്കരഞ്ഞു; ജയറാം തുറന്നു പറയുന്നു

ജയറാമിന്റെ വാക്കുകള്‍ സദസ്സിനെ പിടിച്ചിരുത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാമിന്റെ തകര്‍പ്പന്‍ തിരിച്ചു വരവായിരുന്നു രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പഞ്ചവര്‍ണതയിലൂടെ. പഞ്ചവര്‍ണതത്തയുടെ വിജയാഘോഷ ചടങ്ങില്‍ തനിക്കെതിരെ മുന്‍പ് ഉണ്ടായിരുന്ന വിമാര്‍ശനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ;
'' പുണ്യം നിറഞ്ഞൊരു വേദിയാണിത്. നൂറോളം സിനിമകളുടെ വിജയാഘോഷചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അതിനേക്കാളുപരി മനസ്സിനോട് അടുത്ത് കിടക്കുന്ന സിനിമയാണ് പഞ്ചവര്‍ണതത്ത. ജീവിതത്തില്‍ സിനിമാ എന്ന മോഹം നടക്കുമോ എന്ന് ആഗ്രഹിച്ച് 1977ല്‍ ഉദയസ്റ്റുഡിയോയുടെ വാതില്‍ക്കല്‍ ചെന്നു. ഷൂട്ടിങ് നടക്കുന്ന തിരക്ക് കണ്ട് ഗേറ്റിനവിടെ കുറേനേരം നോക്കിനിന്ന് ഞാന്‍ തിരിച്ച് പോയിട്ടുണ്ട്. പിന്നീട് പത്തുവര്‍ഷം കഴിഞ്ഞ് 87ന്റെ അവസാനം ആ ഉദയസ്റ്റുഡിയോയില്‍ തന്നെ ആദ്യസിനിമയില്‍ അഭിനയിക്കാന്‍ വലതുകാല്‍ വച്ച് അകത്തുകയറാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി.
അന്ന് സ്വപ്നങ്ങളോട് കൂടി കണ്ടിട്ടുള്ള ഉദയായുടെ കൊച്ചുമകനോടൊപ്പം വേദിയില്‍ നില്‍ക്കാന്‍ കഴിയുന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ കാര്യമാണ്. ആദ്യമായി പെരുമ്പാവൂരില്‍ എന്റെ നാട്ടില്‍ ഷൂട്ടിങ് നടക്കുകയാണ്. ഞാന്‍ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്നു. അന്ന് ഒരു ഫോട്ടോ എടുക്കുവാന്‍ വേണ്ടി മണിയന്‍പിള്ളരാജു ചേട്ടന്റെ അടുത്ത് പോകുകയും അത് നടക്കാതിരിക്കുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. സിനിമയില്‍ എത്തിയപ്പോള്‍ ഒരുപാട് വിമര്‍ശനം കേട്ടിട്ടുണ്ട്. ഇത് വെറും മിമിക്രിയാണെന്നും ഇവന് അഭിനയിക്കാന്‍ പറ്റില്ലെന്നും പറഞ്ഞിട്ടുണ്ട്. മിമിക്രിക്കാരനെന്ന് പറയുമ്പോള്‍ എല്ലാവരും ചെറിയ പുച്ഛത്തോട് കൂടിയാണ് കണ്ടിട്ടുള്ളത്. ഈ കാരണം കൊണ്ട് തന്നെ ഒരുപാട് പേരെ വേദനിച്ച് കണ്ടിട്ടുണ്ട്. കലാഭവന്‍മണിക്ക് സംസ്ഥാന അവാര്‍ഡ് നിഷേധിക്കപ്പെട്ടപ്പോള്‍, മണി എന്നോടൊപ്പം നിന്ന് എന്റെ തോളത്ത് ചാരി കരഞ്ഞിട്ടുണ്ട്, 'ചേട്ടാ മിമിക്രിയാണെന്ന് പറഞ്ഞിട്ടാണ് ആ അവാര്‍ഡ് എനിക്ക് വേണ്ടെന്ന് വെച്ചത്'. അങ്ങനെ പറഞ്ഞാണ് അവന്‍ കരഞ്ഞത്. അങ്ങനെ പലര്‍ക്കും ജീവിതത്തില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ട് കാണും
https://www.facebook.com/Malayalivartha






















