ഇരയ്‌ക്കൊപ്പമെന്ന് പറയുന്ന അമ്മ; നടിയെ ആക്രമിച്ച കേസിന് ചെലവാകുന്ന തുക വഹിക്കാന്‍ തയാറാകുമോയെന്ന് പിടി തോമസ് എംഎല്‍എ

പിടി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് പിടി തോമസ് എംഎല്‍എ. ഇരയ്‌ക്കൊപ്പമാണെന്ന് പറയുന്ന സംഘടന ഒരു നിമിഷം പോലും ഇരയ്‌ക്കൊപ്പം നിന്നിട്ടില്ലെന്ന് പിടി തോമസ് ആരോപിച്ചു. ഇരയ്‌ക്കൊപ്പമാണെങ്കില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയില്‍ പ്രോസിക്യൂട്ടറെ സഹായിക്കാനുള്ള നിയമവിദഗ്ധനെ തങ്ങള്‍ പണം കൊടുത്ത് നിയമിക്കാമെന്ന് പറയാന്‍ അമ്മ നേതൃത്വം തയാറാകുമോയെന്ന് പിടി തോമസ് ചോദിച്ചു. ഇരയ്‌ക്കൊപ്പമാണെന്ന് പറഞ്ഞുകൊണ്ട് ഇരയെ അവര്‍തന്നെ ഇരയാക്കിക്കൊണ്ടിരിക്കുകയാണെന്ന് പിടി തോമസ് പറഞ്ഞു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവരുന്നതിന് നിര്‍ണായ പങ്ക് വഹിച്ചയാളാണ് തൃക്കാക്കര എംഎല്‍എയായ പിടി തോമസ്. ആക്രമണത്തിന് ഇരയായ നടി സംഭവത്തെ തുടര്‍ന്ന് ആദ്യം എത്തിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലായിരുന്നു. ലാല്‍ അറിയിച്ചതനുസരിച്ച് വീട്ടിലെത്തിയ പിടി തോമസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഉടന്‍തന്നെ പൊലീസ് എത്തുകയും നടിക്കൊപ്പം ലാലിന്റെ വീട്ടിലെത്തിയ െ്രെഡവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടര്‍ന്നാണ് നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പൊലീസ് സംഘം പിടി തോമസിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha






















