ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി ഇന്ന് ചുമതലയേല്‍ക്കും

ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ സര്‍ക്കാര്‍ നിയമിച്ചത്.
നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിന് 2020 മേയ് 31 വരെ സര്‍വീസുണ്ട്. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്.
https://www.facebook.com/Malayalivartha






















