ഫെഫ്കയ്ക്ക് മാനസിക പിന്തുണയുള്ള സിപിഐയുടെ കുട്ടി സംഘടന മോഹന്‍ലാലിനെതിരെ രംഗത്ത് വന്നതോടെ കളിമാറി; ഫാന്‍സുകാര്‍ സംഭവം ഏറ്റെടുത്തു; റീത്തു വെച്ചും ചന്ദനത്തിരി കത്തിച്ചും മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ നോക്കേണ്ടെന്ന് മുന്നറിയിപ്പ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും എഐവൈഎഫും നേര്‍ക്കുനേര്‍

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഷേധം ഇരമ്പുന്നു. പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അമ്മയുടെ പ്രസിഡന്റായ നടന്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചു മോഹന്‍ലാല്‍ ഫാന്‍സ് കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞദിവസം എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ ചേമ്പര്‍ ഓഫീസിനു മുന്നില്‍ മോഹന്‍ലാലിന്റെ കോലം കത്തിക്കുകയും കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീടിനു മുന്നില്‍ റീത്ത്‌വച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു മോഹാന്‍ലാലിനു പിന്തുണയുമായി ആരാധകര്‍ എത്തിയത്. വി സപ്പോര്‍ട്ട് മോഹന്‍ലാല്‍ എന്ന പോസ്റ്ററുകളുമായി ഫിലിം ചേമ്പറിന്റെ കൊച്ചിയിലെ ഓഫീസിനു മുന്നിലായിരുന്നു ഫാന്‍സിന്റെ പ്രകടനം.
ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. വീടിനുമുന്നില്‍ റീത്ത് വച്ചും ചന്ദനത്തിരി കത്തിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്നലെ രാവിലെയായിരുന്നു കെ.എസ്.യുയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മോഹന്‍ലാലിന്റെ വീടിനു മുമ്പില്‍ പോലീസിനെ വിന്യസിച്ചിരുന്നു.
സിനിമയിലെ വനിതാ കൂട്ടായ്മക്കൊപ്പമാണെന്ന് എ.ഐ.വൈ.എഎഫ് പ്രഖ്യാപിച്ചു. സ്വന്തം സംഘടനയിലെ വനിതാ പ്രവര്‍ത്തക അപമാനിക്കപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാതെ പ്രതിചേര്‍ക്കപ്പെട്ട ആള്‍ക്കൊപ്പം നില്‍ക്കുന്ന അമ്മ എന്ന സംഘടന സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എ.ഐ.െവെ.എഫ്. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായതിനാലാണ് കോലം കത്തിച്ച് പ്രതിഷേധിച്ചതെന്നും ഫാന്‍സ് അസോസിയേഷന്റെ വിരട്ടലില്‍ നിലപാട് മാറ്റുന്ന സംഘടനയല്ല എ.ഐ.െവെ.എഫ്. മോഹന്‍ലാല്‍ ഫാന്‍സ് എന്ന പേരില്‍ ചിലര്‍ സമൂഹിക മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും എഎൈവെഎഫ് നേതാക്കള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയാണ്. ഇടത് ജനപ്രതിനിധികളായ അമ്മ ഭാരവാഹികളും ഈ നിലപാടിനൊപ്പം നില്‍ക്കുന്നത് ഇടതുപക്ഷത്തിന് നാണക്കേടാണെന്നും മഹേഷ് കക്കത്ത് പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷര പുരസ്‌കാരം നല്‍കാന്‍ ജൂെലെ ഒന്നിന് കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ നടി ഊര്‍മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ ആ വേദിയില്‍ താനുണ്ടാകില്ലെന്ന് അവാര്‍ഡ് ജേതാവും എഴുത്തുകാരിയുമായ ദീപ നിശാന്ത് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ദീപയുടെ തീരുമാനം. നേരത്തേ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കണമെന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ആവശ്യപ്പെട്ടത് ഊര്‍മ്മിളാ ഉണ്ണിയായിരുന്നു.
വിവാദത്തില്‍ ഇന്നലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോട് ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചെങ്കിലും അദ്ദേഹം ഒന്നുംപറയാതെ നീങ്ങി. ഓര്‍ത്തഡോക്‌സ് സഭാ വിവാദത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha






















