അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി ഇന്ന് അവസാനിക്കും

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ ലൈസന്‍ കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച് 31ന് അവസാനിച്ച ലൈസന്‍സ് മൂന്നുമാസത്തേക്ക് നീട്ടുകയായിരുന്നു.
അന്‍വറിന്റെ പാര്‍ക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് കൂടരഞ്ഞി പഞ്ചായത്തിന്റെ തീരുമാനം.
ദുരന്തനിവാരണ അഥോററ്റിയുടെ സ്‌റ്റോപ്പ് മെമ്മോ ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്‍വറിന്റെ അപേക്ഷ പഞ്ചായത്ത് തള്ളിയിരുന്നു. പ്രവര്‍ത്തനാനുമതി പുതുക്കാന്‍ പാര്‍ക്ക് അധികൃതര്‍ കഴിഞ്ഞദിവസമാണ് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha






















