കോട്ടയം സ്വദേശി കെവിൻ കൊലക്കേസിൽ നുവിന്റെ അമ്മയെ പ്രതിയാക്കേണ്ടെന്ന പോലീസിന്റെ നിലപാടിനു മാറ്റം ; രഹ്‌നയെ ഉടൻ ചോദ്യം ചെയ്യും കോട്ടയം സ്വദേശി കെവിൻ കൊലക്കേസിൽ നുവിന്റെ അമ്മയെ പ്രതിയാക്കേണ്ടെന്ന പോലീസിന്റെ നിലപാടിനു മാറ്റം ; രഹ്‌നയെ ഉടൻ ചോദ്യം ചെയ്യും

പ്രണയ വിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ നീനുവിന്റെ അമ്മ രഹ്‌നയെ ഉടൻ ചോദ്യംചെയ്യും. സാക്ഷിയുടെയും രണ്ടു പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം രഹ്‌നയെ ചോദ്യം ചെയ്യുന്നത്. രഹ്‌നയെ പ്രതിയാക്കേണ്ടെന്ന നിലപാടിലായിരുന്നു തുടക്കംമുതല്‍ പൊലീസ്. ചൊവ്വാഴ്ച രാവിലെ രഹ്‌ന ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രധാന സാക്ഷി അനീഷും രണ്ടു പ്രതികളും രഹ്‌നയാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു തലേന്നു രഹ്‌ന മാന്നാനത്തെത്തി പരസ്യമായി ഭീഷണി മുഴക്കിയെന്നു പ്രധാന സാക്ഷി അനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും രഹ്‌നയെ പൊലീസ് ചോദ്യംചെയ്തിരുന്നില്ല.
https://www.facebook.com/Malayalivartha






















