അത് ചുരിദാര്‍ ഇട്ട സുന്ദരക്കള്ളന്‍....സ്ത്രീവേഷത്തിലെത്തി മോഷണം; മോഷ്ടാക്കളെകൊണ്ട് പൊറുതിമുട്ടി ആലുവ നിവാസികള്‍

മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടിയ ആലുവ മുപ്പത്തടം കടുങ്ങല്ലൂര്‍ മേഖലയില്‍ ഇക്കുറി കള്ളെനെത്തിയത് സ്ത്രീയുടെ വേഷമണിഞ്ഞ്. ചുരിദാര്‍ ധരിച്ച് ഷോളണിഞ്ഞ് സുന്ദരിയായി എത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിടിവിയില്‍ പതിഞ്ഞു. പുലര്‍ച്ചെ മോഷ്ടിക്കാനെത്തിയ കളളനെ അയല്‍വാസി കണ്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. ുലര്‍ച്ചെ മൂന്ന് മണിയോടെ ഉറക്കമുണര്‍ന്ന വൈലോക്കുഴി വീട്ടില്‍ ഭാസ്‌കരനാണ് റോഡിലൂടെ ചുരിദാര്‍ ധരിച്ച യുവതി നടന്നു നീങ്ങുന്നത് കണ്ടത്. ഒറ്റക്ക് ധൈര്യത്തോടെ നടന്ന് പോകുന്ന യുവതിയെ കണ്ടാദ്യം ഒന്നമ്പരന്നു. പിന്നീട് ധൈര്യം സംഭരിച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ യുവതി പരുങ്ങുന്നു. നല്ല ഉയരവും മെലിഞ്ഞ ശരീരവുള്ള യുവതി ഓറഞ്ച് ചുരിദാര്‍ ധരിച്ച് ഷോള്‍ പുതച്ചാണ് നടന്നിരുന്നത്. ഇതോടെ സംശയം തോന്നിയ ഭാസ്‌കരന്‍ വടിയെടുത്ത് പിന്നാലെ ചെന്നതോടെ അവര്‍ ഓടി മറഞ്ഞു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ചുരിദാര്‍ ധരിച്ചെത്തിയ യുവതി പുരുഷന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ആലുവ മുപ്പത്തടം കടുങ്ങല്ലൂര്‍ മേഖലയില്‍ മാസങ്ങളായി മോഷണം പതിവാണ്. ഹെല്‍മറ്റ് വച്ചും മുഖം മറച്ചും മോഷ്ടാക്കള്‍ വിഹരിച്ചതോടെ റെസിഡന്റസ് അസോസിയേഷനുകളും നിരത്തുകളില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ചുരിദാര്‍ ധരിച്ചെത്തിയ മോഷ്ടാവിനെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല.
https://www.facebook.com/Malayalivartha






















