വിവാദങ്ങൾക്ക് വഴിവയ്ക്കാതെയും ഡബ്ല്യൂസിസിയെ കൂടുതൽ പ്രകോപിപ്പിക്കാതെയും അമ്മയുടെ പ്രത്യേക യോഗം നടക്കും ; ഉന്നതയോഗം വിളിക്കാൻ 'അമ്മ തീരുമാനിച്ചതോടെ യോഗത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ് ഡബ്ല്യൂസിസി

താര സംഘടനയായ അമ്മയിലെ വിവാദങ്ങൾക്ക് താൽക്കാലിക വിരാമം. ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങൾ ചർച്ചചെയ്യാൻ 'അമ്മ നേതൃത്വം തയ്യാറാകുകയും തൽക്കാലം സങ്കടനയിലേക്ക് ഇല്ല എന്ന് ദിലീപ് അറിയിക്കുകയും ചെയ്ത പച്ഛാത്തലത്തിലാണ് താത്കാലിക വിരാമം. അതേസമയം 'അമ്മ പ്രസിഡന്റ് മോഹൻലാലിനെതിരെ കഴിഞ്ഞ ദിവസവും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ അരങ്ങേറി. ദിലീപിനെ അമ്മയിലേക്ക് തിരികെ കൊണ്ടുവന്ന തീരുമാനം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള നീക്കം വളരെ കരുതലോടെ ആകാനാണ് സംഘടനയുടെ തീരുമാനം. ഉന്നതയോഗം വിളിക്കാൻ 'അമ്മ തീരുമാനിച്ചതോടെ യോഗത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ് ഡബ്ല്യൂസിസി. അതുവരെ മറ്റു പ്രതികരണം ഒന്നും വേണ്ട എന്നാണ് സംഘടനയുടെ കൂട്ടായ തീരുമാനം.
മഞ്ജുവാരിയർ, ഗീതുമോഹൻ ദാസ്, രമ്യ നമ്പീശൻ എന്നിവർ വിവിധ പരിപാടികളുമായി വിദേശത്താണ്. മോഹൻലാലും കേരളത്തിന് പുറത്താണ്. ജൂലൈ ആദ്യവാരത്തോടുകൂടി അമ്മയുടെ പ്രത്യേക യോഗം നടക്കും. വിവാദങ്ങൾക്ക് വഴിവയ്ക്കാതെയും ഡബ്ല്യൂസിസിയെ കൂടുതൽ പ്രകോപിപ്പിക്കാതെയും ആകും തീരുമാനം എടുക്കുന്നത്.
https://www.facebook.com/Malayalivartha






















