പാര്‍ട്ടി അംഗങ്ങളല്ലാത്തത് കൊണ്ടാണ് ഗണേഷ്‌കുമാറിനോടും മുകേഷിനോടും ഇന്നസെന്റിനോടും വിശദീകരണം തേടാത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി ശരിയല്ലെന്നും ഭാരവാഹികള്‍ അത് തിരുത്താന്‍ തയ്യാറാകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താരസംഘടനയിലുള്ള ഇടത് ജനപ്രതിനിധികള്‍ സി.പി.എം അംഗങ്ങളല്ലെന്നും അതിനാല്‍ അവരോട് പാര്‍ടി വിശദീകരണം തേടേണ്ട കാര്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്തതിന്റെ പേരില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അപലപനീയമാണെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ വീടിന്റെ മുന്നില്‍ റീത്ത് വച്ചിരുന്നു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
സി.പി.എമ്മും ഡി.വൈ.എഫ്.ഐയും അമ്മയുടെ നിലപാടിനെതിരെ രംഗത്ത് വന്നെങ്കിലും മോഹന്‍ലാലിനെ കടന്ന് ആക്രമിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നില്ല. അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണെന്ന് ഇന്നലെ സി.പി.എം വ്യക്തമാക്കിയിരുന്നു. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടതെന്നും സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
ദിലീപ് പ്രതിയായ കേസ് നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കാനും പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത് ഈ നടപടിയാണ്. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.
നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ച്, നിഷ്പക്ഷവും ധീരവുമായ നിലപാടാണ് ഇടതുപക്ഷവും, എല്‍.ഡി.എഫ് സര്‍ക്കാരും കൈക്കൊണ്ടത്. ഈ കാര്യങ്ങള്‍ കേരള ജനതയ്ക്ക് നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്ക്കുന്നവരുടെ നിഗൂഢ താത്പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്പര്യപൂര്‍വ്വം അംഗീകരിക്കുന്ന സിനിമ' എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും അമ്മ' എന്ന സംഘടന പരിശ്രമിക്കുമെന്ന് ഞങ്ങള്‍ കരുതുന്നെ ന്നും സി.പി.എം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















