മത്സ്യത്തിൽ വിഷം കലർത്തുകയോ വിൽക്കുകയോ ചെയ്താൽ രണ്ടു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ഏർപ്പെടുത്തി സർക്കാർ

മത്സ്യത്തിൽ വിഷം കലർത്തുകയോ വിൽക്കുകയോ ചെയ്താൽ രണ്ടു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ഏർപ്പെടുത്തി സർക്കാർ. ഫോര്‍മലിന്‍, അമോണിയ, സോഡിയം ബെന്‍സോവേറ്റ് തുടങ്ങി ഏതു രാസവസ്തു മീനില്‍ ചേര്‍ത്താലും ശിക്ഷ നടപ്പിലാക്കും. മത്സ്യങ്ങളിൽ ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് സർക്കാറിന്റെ ഈ തീരുമാനം.
മത്സ്യബന്ധന- വിപണന മേഖലയില്‍ സമഗ്ര അഴിച്ചുപണി നിര്‍ദേശിച്ചുകൊണ്ടു ഫിഷറീസ് വകുപ്പു തയാറാക്കിയ കേരള മത്സ്യ ലേല വിപണന ഗുണനിലവാര നിയന്ത്രണ ബില്ലിലാണു (കേരള ഫിഷ് ഓക്ഷനിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ക്വാളിറ്റി കണ്ട്രോള് ബില്‍) പുതിയ വ്യവസ്ഥകളുള്ളത്. ബില്‍ ധനവകുപ്പിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha






















