Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കണ്ണ് കെട്ടിയ നിലയില്‍ വീട്ടിനുള്ളിൽ പതിനൊന്ന് മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്നു; ഭീകരമായ ആ കാഴ്ചയുടെ നടുക്കത്തിൽ അയൽവാസികൾ: ആത്മഹത്യയോ? അതോ കൊലപ്പെടുത്തി കെട്ടിത്തൂക്കിയാതോ?

01 JULY 2018 12:12 PM IST
മലയാളി വാര്‍ത്ത

ഒരു കുടുംബത്തില്‍ പതിനൊന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ ബുറാരിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്. അതിരാവിലെയാണ് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബുറാരിയിലെ വീട്ടില്‍ 11 മൃതദേഹങ്ങളാണ് തൂങ്ങിക്കിടക്കുന്നത്. ഏഴ് സ്ത്രീകളുടെയും നാല് പുരുഷന്‍മാരുടെയുമാണ മൃതദേഹങ്ങള്‍. ഇവരുടെ കണ്ണും വായയും തുണികൊണ്ട് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു. നിലവില്‍ ജനങ്ങള്‍ കൂട്ടമായി സ്ഥലത്തെത്തുന്നതിനെ തുടര്‍ന്ന് പോലീസ് മേഖല വളഞ്ഞിരിക്കുകയാണ്.

അയല്‍പക്കത്ത് താമസിക്കുന്നവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് 11 പേരുമെന്നാണ് വിവരങ്ങള്‍. ഇവരുടെ കുടുംബങ്ങളെ പോലീസ് വിളിപ്പിച്ചു. ദൂരത്തുള്ള കുടുംബാംഗങ്ങളെയും വിളിച്ചുവരുത്തി കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയാണ്.

പ്രദേശത്ത് വന്‍ പോലീസ് സംഘമത്തിയിട്ടുണ്ട്. ആരെയും പോകാന്‍ അനുവദിക്കുന്നില്ല. സംശയമുള്ള ഓരോരുത്തരെയും ചോദ്യം ചെയ്യുന്നുണ്ട്. എന്താണ് ഇത്രയും പേര്‍ ഒരുമിച്ച് മരിക്കാന്‍ കാരണമെന്ന ചോദ്യമാണ് കുഴക്കുന്നത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഗുരു ഗോവിന്ദ് സിങ് ആശുപത്രിക്ക് എതിര്‍വശമുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ കുടുംബത്തിന് ഗുരുദ്വാരക്കടുത്ത് ഒരു പലചരക്ക് കടയുണ്ട്. മറ്റു ചില വ്യാപാര സ്ഥാപനങ്ങളുമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ആത്മഹത്യാ കുറിപ്പൊന്നും വീട്ടില്‍ കണ്ടെത്തിയില്ല. ഇതാണ് കൂടുതല്‍ ദുരൂഹതയ്ക്ക് ഇടയാക്കുന്നത്.

സാധാരണ ഇവരുടെ പലചരക്ക് കട രാവിലെ ആറ് മണിക്ക് തുറക്കാറുണ്ട്. എന്നാല്‍ 7.30 ആയിട്ടും കട തുറന്നില്ല. ഇതേ തുടര്‍ന്ന് സംശയം തോന്നിയവര്‍ വീട്ടിലേക്ക് അന്വേഷിച്ച് ചെല്ലുകയായിരുന്നു. അപ്പോഴാണ് തൂങ്ങി കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം തുടരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പത്ത് മൃതദേഹങ്ങളാണ് തൂങ്ങി കിടന്നിരുന്നതെന്നും ഒരു മൃതദേഹം നിലത്താണുണ്ടായിരുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 75 വയസുകാരനും രണ്ട് കുട്ടികളും ഉള്‍പ്പെടും.

പലചരക്ക് കടയ്ക്ക് പുറമെ ഒരു പ്ലേവുഡ് കടയും ഇവര്‍ക്കുണ്ട്. ബുറാരിയിലെ സാന്റ് നഗറിലെ രണ്ടുനില വീട്ടിലാണ് കുടുംബം താമസിക്കുന്നത്. പ്രദേശത്തെ സിസിടിവികള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ മറ്റു സാധ്യതകളും തള്ളുന്നില്ല. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ പറയാന്‍ സാധിക്കൂവെന്ന് പോലീസ് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (4 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (4 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (7 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (9 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (9 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends