ഡല്‍ഹിയില്‍ നേരിയ ഭൂചലനം

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 3.30ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളയപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്നു.ഹരിയാനയിലെ സോനിപത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha























