കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ തല്ലിക്കൊന്നു

മഹാരാഷ്ട്രയില്‍ ആള്‍കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ചാണ് അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ റെയിന്‍പാദ ഹാംലറ്റിലാണ് സംഭവമുണ്ടായത്.
ഗ്രാമത്തിന്‍റെ പുറത്ത് നിന്ന് എത്തിയ അഞ്ചംഗ സംഘം ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നതിനിടെയാണ് ഇവരെ മര്‍ദിച്ചത്. കല്ലും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗ്രാമത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടപോകുന്ന സംഘങ്ങളുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായിരുന്നു. ഇതാണ് മര്‍ദനത്തിന് കാരണമായതെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha























