നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരൻ മുങ്ങി മരിച്ചു

നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരനു ദാരുണാന്ത്യം. ജമ്മു കാഷ്മീരിലെ ടെംഗ്പോറയിലെ ബെമിനയില്‍ കനത്ത മഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കുള്ള തോട്ടില്‍ വീണ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നെഗ്രോത സ്വദേശിയായ ആസിഫ് അഹമ്മദാണു മുങ്ങി മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. സംസ്ഥാനത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.രണ്ടു വര്‍ഷമായി ടെംഗ്പോറ ബൈപ്പാസിനു സമീപം നിര്‍മിച്ച ടെന്റില്‍ താമസിച്ച് വരികയായിരുന്നു ആസിഫും കുടുംബവും.
https://www.facebook.com/Malayalivartha























