അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കി അബോധാവസ്ഥയിലായ ഇറ്റാലിയന്‍ യുവതിയെ പീഡിപ്പിച്ചു; ടൂറിസ്റ്റ് ഗൈഡെന്നരീതിയില്‍ പരിചയപ്പെട്ട ആളാണ് യുവതിയെ പീഡിപ്പിച്ചത്

മുംബൈയിലെ ഫഌറ്റില്‍ വച്ചാണ് ഇറ്റാലിയന്‍ യുവതിയെ ഇയ്യാള്‍ പീഡിപ്പിച്ചത്. ജൂണ്‍ 14നാണ് യുവതി ടൂറിസ്റ്റ് ബസില്‍ വച്ച് ഗൈഡിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതി തന്നെയാണ് ഇയാളുടെ സേവനം ആവശ്യപ്പെട്ടത്. എന്നാല്‍ രാത്രി ഏഴ് മണിക്ക് യാത്ര അവസാനിച്ച ശേഷവും അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിക്കൊപ്പം കൂടുകയായിരുന്നു.
അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ച ശേഷം താമസിക്കുന്ന ഹോട്ടലില്‍ എത്തിച്ചു തരാമെന്നായിരുന്നു വാഗ്ദാനം ചെയ്ത് വീണ്ടും ഒപ്പം കൂടുകയായിരുന്നു. എന്നാല്‍ അമിതാബ് ബച്ചന്റെ ബംഗ്ലാവിലേക്ക് പോകുന്നതിന് കാര്‍ ബുക്ക് ചെയ്ത ശേഷം ഇയ്യാള്‍ മദ്യവും വാങ്ങി. ഈ മദ്യം കുടിപ്പിച്ച ശേഷമാണ് അബോധാവസ്ഥയിലായിരുന്ന തന്നെ ഇയ്യാള്‍ പീഡിപ്പിച്ചെ യുവതിയുടെ മോഴി.
ടൂറിസ്റ്റ് ഗൈഡെന്ന് പരിചയപ്പെടുത്തിയ ആള്‍ പീഡിപ്പിച്ചുവെന്നാണ് 37കാരിയായ യുവതിയുടെ ആരോപണംത്തില്‍ യുവതി വെള്ളിയാഴ്ച പോലീസില്‍ പരാതിയും നല്‍കി. സംഭവത്തെ തുടര്‍ന്ന് യുവതി ഇറ്റാലിയന്‍ എംബസിയുമായി ബന്ധപ്പെട്ടു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗക്കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha























