ഹരിയാനയെ വിറപ്പിച്ച് 4.0 തീവ്രതയില്‍ ഭൂകമ്പം: രാജ്യതലസ്ഥാനത്തും പ്രകമ്പനം

ഹരിയാനയെ വിറപ്പിച്ച് 4.0 തീവ്രതയില്‍ ഭൂകമ്പം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെക്കനഡുകള്‍ നീണ്ടുനിന്നു. ഹരിയാനയിലെ സോനിപ്പാത്ത് പ്രഭവകേന്ദ്രമായ ഭൂചലനത്തിനത്തില്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലും ഇതേരീതിയില്‍ പ്രകമ്പനമുണ്ടായി.
ദേശീയതലസ്ഥാനനഗരിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് സോനിപ്പാത്ത്. വൈകുന്നേരം മൂന്നരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും, ഹരിയാനയോട് അടുത്ത പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. അതേസമയം ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha























