ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയ്ക്കു തോല്‍വി; ഓസ്‌ട്രേലിയയോട് ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുന്നത് തുടര്‍ച്ചയായ രണ്ടാം തവണ

തുടര്‍ച്ചയായ രണ്ടാം തവണയും ചാന്‍പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയ്ക്കു തോല്‍വി. നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പറുമായ ഓസ്‌ട്രേലിയയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലായിരുന്നു ഇന്ത്യയുടെ പരാജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്കു നീണ്ടത്.
24ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ബ്ലേക്ക് ഗോവേഴ്‌സാണ് ഓസ്‌ട്രേലിയയ്ക്കു ലീഡ് നല്‍കിയത്. എന്നാല്‍ വിവേക് സാഗര്‍ പ്രസാദിലൂടെ 42ാം മിനിറ്റില്‍ ഇന്ത്യ ഗോള്‍ മടക്കി. തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതേസമയം അര്‍ജന്റീനയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്‌സ് മൂന്നാം സ്ഥാനത്തെത്തി.
https://www.facebook.com/Malayalivartha























