പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് തത്ക്ഷണ ആധാര്‍കാര്‍ഡ് പാന്‍കാര്‍ഡ് നല്‍കാനുള്ള സംവിധാനത്തിന് തുടക്കം

ആദ്യമായി പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് തത്ക്ഷണ ആധാര്‍ബന്ധിത പാന്‍കാര്‍ഡ് നല്‍കാനുള്ള സംവിധാനത്തിന് തുടക്കമായി. നിശ്ചിത കാലയളവിലേക്കുമാത്രമായിരിക്കും ഈ സംവിധാനം ലഭ്യമാവുകയെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. ആധാറുള്ളവര്‍ക്കുമാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പാന്‍കാര്‍ഡിനുള്ള അപേക്ഷ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ
എന്ന വെബ്‌സൈറ്റ് വഴിയാണ് പാന്‍കാര്‍ഡിന് അപേക്ഷിക്കേണ്ടത്. അതിന്റെ ഭാഗമായി ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള അപേക്ഷകന്റെ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി.യുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ നടക്കും. അത് പൂര്‍ത്തിയായാല്‍ തപാല്‍വഴി പാന്‍കാര്‍ഡ് അപേക്ഷകരുടെ വിലാസത്തിലെത്തും.
ആധാറിലുള്ള പേര്, ജനനത്തീയതി, ലിംഗം, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവതന്നെയാകും പാന്‍ കാര്‍ഡിലുമുണ്ടാവുക. വ്യക്തികള്‍ക്കുമാത്രമേ ഈ സംവിധാനം ഉപയോഗപ്പെടുത്താനാവൂ; ഹിന്ദു കൂട്ടുകുടുംബം, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവയ്ക്ക് സാധിക്കില്ല. ആധാര്‍പാന്‍ ബന്ധിപ്പിക്കലിനുള്ള സമയം അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ ശനിയാഴ്ച നീട്ടിയിരുന്നു. ശനിയാഴ്ച അര്‍ധരാത്രി ഇതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയായിരുന്നു അഞ്ചാംതവണയും നീട്ടിയത്.
https://www.facebook.com/Malayalivartha























