അഫ്ഗാനിസ്ഥാനിലെ ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനിലെ ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഈ സംഭവത്തില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സിഖ്, ഹിന്ദു മതവിഭാഗക്കാരെ ലക്ഷ്യമിട്ടു ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.
ജലാലാബാദിലായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ 20 പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഭൂരിഭാഗവും ഹിന്ദുസിഖ് വിഭാഗത്തില്‍പ്പെട്ടവരാണ്.
https://www.facebook.com/Malayalivartha























