സംസ്ഥാന ബിജെപി സമാനതകളില്ലാത്ത പ്രതിസന്ധിയിൽ ; മുതലാക്കാനൊരുങ്ങി പ്രവീൺ തൊഗാഡിയയുടെ അന്താരാഷ്‌ട്ര ഹിന്ദു പരിഷത്ത്

സംസ്ഥാന ബിജെപി സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയാണ് നേരിടുന്നത്. ഈ പ്രതിസന്ധി മുതലാക്കാനൊരുങ്ങിയിരിക്കുകയാണ് പ്രവീൺ തൊഗാഡിയയുടെ അന്താരാഷ്‌ട്ര ഹിന്ദു പരിഷത്ത്. ലസിത് പാലക്കൽ വിഷയത്തിൽ ബി മുരളീധരൻ നടത്തിയ പരാമർശത്തിനെതിരെ എതിർപ്പുമായി എത്തിയത് പ്രവീൺ തൊഗാഡിയയുടെ അനുയായികൾ ആണെന്ന സംശയവും ശക്തിപ്പെടുന്നു. ആർഎസ്എസിന് പ്രവീൺ തൊഗാഡിയയുടെ സംഘടനയോട് മതിപ്പില്ല.ഈ സംഘടനയുമായി കൂട്ട് ചേരുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് അനുഭാവികൾക്ക് നിർദ്ദേശവും നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ നിലപാട് സ്വീകരിക്കുകയും ആർഎസ്എസിനെ എതിർക്കുകയും ചെയ്യുന്നതിന്റെ പേരിൽ വിശ്വ ഹിന്ദു പരിഷത്തിൽ നിന്ന് നീക്കിയ പ്രവീൺ തൊഗാഡിയയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന് രൂപം നൽകിയത്. കേരളത്തിൽ നിന്ന്സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സംഘപരിവാറിൽ നിന്ന് പുറത്തായ ചിലരും തൊഗാഡിയയ്ക്ക് ഒപ്പം ഉണ്ട്. നിലവിൽ ബിജെപിയിൽ സംസ്ഥാന അധ്യക്ഷൻ ഇല്ലാത്ത സാഹചര്യമാണ്. കെ സുരേന്ദ്രൻ പ്രസിഡന്റ ആകണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെ ചില മുതിർന്ന നേതാക്കൾ എതിർത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
https://www.facebook.com/Malayalivartha























