ഡല്‍ഹിയിലെ കോളനികളുടെ വികസനത്തിനായി മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നീക്കത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

സൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ വികസനത്തിന്് 16,500 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു ദേശീയ ഹരിത െ്രെടബ്യൂണലിന്റെ വിലക്ക്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ താമസസ്ഥലങ്ങളുടെ നവീകരണവും വികസനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ മരങ്ങള്‍ മുറിക്കുന്നത്. ജൂലൈ 19 വരെയാണ് മരങ്ങള്‍ മുറിക്കുന്നത് െ്രെടബ്യൂണല്‍ വിലക്കിയിരിക്കുന്നത്. ഹരിത െ്രെടബ്യൂണല്‍ ഇക്കാര്യം കേന്ദ്ര നിര്‍മാണ ബോര്‍ഡായ നാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെയും സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിനെയും അറിയിച്ചു.
മരം മുറിക്കുന്നതിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു െ്രെടബ്യൂണല്‍ നടപടി. മരം മുറിക്കുന്നത് നേരത്തെ ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു. ജൂലൈ നാല് വരെയാണ് ഹൈക്കോടതി മരം മുറിക്കുന്നത് വിലക്കിയിരിക്കുന്നത്. ജൂലൈ നാലിന് ഹൈക്കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha























