പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് ; നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ വ്യാപാരി നീരാവി മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് . നീരവിന്റെ സഹോദരങ്ങളായ നിഷാല്‍ മോഡി, കമ്ബനി എക്സിക്യൂട്ടീവ് സുഭാഷ് പരബ് എന്നിവര്‍ക്കെതിരെയും ഇന്റർ പോൾ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്‍ര്‍പോളിന്റെ നടപടി. കോടികളുടെ തട്ടിപ്പ് നടത്തിയ നീരവ് മോദി ഇപ്പോള്‍ യു.കെയിലാണ് എന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയം ജുണ്‍ 28ന് യു.കെ, ഫ്രാന്‍സ് എന്നിവയടക്കമുള്ള രാജ്യങ്ങളോട് നീരവിന് പ്രവേശനാനുമതി നിഷേധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നീരവും ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയും ചേര്‍ന്ന് കോടികണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
https://www.facebook.com/Malayalivartha























