വ്യാജ ഏറ്റുമുട്ടൽ ; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. അടുത്തകാലത്തായി സംസ്ഥാനത്ത് നിരവധി വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിക്കു മുന്നിലെത്തിയ ഹര്‍ജിയിലാണിത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
യു.പിയില്‍ അടുത്തിടെ 500-ലേറെ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും ഇതില്‍ 58 പേര്‍ കൊല്ലപ്പെട്ടുവെന്നും പി.യു.സി.എല്ലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് പരിഖ് ആരോപിച്ചു. എന്നാല്‍, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാനിനെതിരെ നേരത്തെ നോട്ടീസ് അയച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസില്‍ കക്ഷിചേരണമെന്ന ആവശ്യം ഉന്നയിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha























