ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫി എടുത്ത പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി

മദ്യലഹരിയിൽ മുതിർന്ന ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത ട്രെയിനി പോലീസ് കോണ്‍സ്റ്റബിളിന് കിട്ടിയത് എട്ടിന്റെ പണി .സംഭവത്തിൽ പോലീസുകാരനെതിരെ കേസെടുത്തു .
മദ്ധ്യപ്രദേശിലെ ഉമാറിയയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. രാം അവ്തര്‍ റാവത്ത് (28)എന്ന ട്രെയിനി പൊലീസ് കോണ്‍സ്റ്റബിളിനെതിരെയാണ് കേസെടുത്തത്. കോടതിയില്‍ അതിക്രമിച്ച് കയറിയതിനാണ് ഇയാള്‍ക്കെതിരെ കോഠ്വാലി പോലീസ് കേസെടുത്തത്.
സംഭവം നടക്കുന്ന സമയത്ത് ജഡ്ജിയുടെ മുറി പൂട്ടിയിരുന്നില്ല. മദ്യലഹരിയിലായിരുന്ന പൊലീസുകാരന്‍ മുറിയില്‍ കയറി ഒഴിഞ്ഞ കസേരയില്‍ കയറി സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി കടന്നുപോയ കോടതി പ്യൂണ്‍ സംഭവം കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കോടതി അധികൃതരെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് റാവത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.സി 448ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത റാവത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥ സരിക ശര്‍മ പറഞ്ഞു.
https://www.facebook.com/Malayalivartha























