ക്ഷേത്രത്തിനുള്ളില്‍ വച്ച് വൃദ്ധയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

ക്ഷേത്രത്തിനുള്ളില്‍ വച്ച് 60 കാരിയെ പീഡിപ്പിച്ച പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ പട്ടേല്‍ നഗറിലാണ് സംഭവം. സുരേന്ദ്ര സിംഗിനെയാണ് (55) സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധ ത്വക്ക് രോഗത്തെ തുടര്‍ന്ന് രോഗസൗഖ്യത്തിന് വേണ്ടിയാണ് പൂജാരിയെ സമീപിച്ചത്. പൂജാരിക്ക് രോഗസൗഖ്യത്തിനുള്ള പ്രത്യേക സിദ്ധിയുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വൃദ്ധയും ഭര്‍ത്താവും ക്ഷേത്രത്തിലേക്ക് പോയത്. രാവിലെ 11.30 ഓടെ ഇരുവരും ക്ഷേത്രത്തിലെത്തി. വിവരങ്ങള്‍ പൂജാരി ധരിപ്പിച്ചപ്പോള്‍ പ്രത്യേക പൂജയ്ക്കായി ഭാര്യയെ മാത്രം പൂജാരി അകത്ത് കൊണ്ടു പോയതായി ഭര്‍ത്താവ് പറഞ്ഞു. തന്നോട് പുറത്ത് കാത്തിരിക്കാനും നിര്‍ദേശിച്ചു. അല്പസമയത്തിന് ശേഷം ഭാര്യയുടെ നിലവിളി കേട്ടതിനെ തുടര്‍ന്ന് താനും അവിടെയുണ്ടായിരുന്ന ആളുകളും ഓടിച്ചെന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഓടികൂടിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ഐപിസി 376 വകുപ്പ് പ്രകാരം ബലാത്സംഗത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























