കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ പാലം ഭാഗികമായി തകര്‍ന്നുവീണു, ആളപായമില്ല

കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ പാലം ഭാഗികമായി തകര്‍ന്നുവീണു. ആളപായമില്ല. അന്ധേരി ഈസ്റ്റിനെയും അന്ധേരി വെസ്റ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്ന് രാവിലെ 7.30ഓടെയാണ് ഗോഖലെ പാലമാണ് തകര്‍ന്നത്.
ദിവസവും ആയിരക്കണക്കിന് പേരാണ് ഈ പാലം ഉപയോഗിക്കുന്നത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചു. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























