ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്. രാവിലെ 11ന് വിമാനത്താവളത്തില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. 12 മുതല്‍ 3 വരെ സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. 3.30 മുതല്‍ 4.30 വരെ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തില്‍ സംബന്ധിക്കും. ഹോട്ടല്‍ അപ്പോളോ ഡിമോറയിലാണ് ഇരു യോഗങ്ങളും. 5 മുതല്‍ 6 വരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇന്‍ചാര്‍ജുമാരുടെ കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഇടപ്പഴഞ്ഞി ആര്‍ഡിആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഈ യോഗം. രാത്രി 9 ന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് യോഗം. ബുധനാഴ്ച രാവിലെ അദ്ദേഹം ദില്ലിക്ക് മടങ്ങും.
https://www.facebook.com/Malayalivartha























