ചലഞ്ചിന്റേയും യോഗയുടേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബിജെപിയുടെ മീഡിയ സെല്ലിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിക്ക് ചിലവഴിച്ചത് ലക്ഷങ്ങൾ ; പ്രധാനമന്ത്രി പ്രതിരോധങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ്നസ് ചലഞ്ച് ചിത്രീകരണത്തിനായി ചെലവഴിച്ചത് ലക്ഷങ്ങൾ. ചലഞ്ചിന്റേയും യോഗയുടേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബിജെപിയുടെ മീഡിയ സെല്ലിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിക്ക് ചിലവഴിച്ചത് 35 ലക്ഷം രൂപ .
'രാവിലേയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. യോഗയക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്്, ജലം, വായു, അഗ്നി, ആകാശം എന്നി അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലൂടെയാണ് താന്‍ നടക്കുന്നതെന്നും മോദി വീഡിയോയ്‌ക്കൊപ്പമുള്ള സന്ദേശത്തില്‍ പറഞ്ഞിരുന്നു.
റാത്തോഡ് തുടക്കമിട്ട ഫിറ്റ്‌നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിരാട് കോഹ്ലി, മോഹന്‍ ലാല്‍ എന്നിവര്‍ ഏറ്റെടുത്തു. റാത്തോഡ് ചലഞ്ച് ചെയ്തത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ആയിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നു കോഹ്ലി ചലഞ്ച് ചെയത്.
https://www.facebook.com/Malayalivartha























