ഇന്ത്യയിലെ കോലാടുകളും ചെമ്മരിയാടുകളും പറക്കാനൊരുങ്ങുന്നു!

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം കോലാടുകളെയും ചെമ്മരിയാടുകളെയും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുമെന്ന് ലോക് സഭാ എംപി ഡോ. വികാസ് മാഹാത്മി.
നാഗ്പുര്‍ വിമാനത്താവളം വഴി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുമെന്നാണ് എംപിയുടെ പ്രഖ്യാപനം. ഇത് വിമാനത്തിന്റെ ശേഷി അനുസരിച്ച് 1500 മുതല്‍ 2000 വരെ ആടുകള്‍ വരെ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷക ആത്മഹത്യകള്‍ ഏറെയുള്ള മധ്യപ്രദേശിലെ വിദര്‍ഭ ജില്ലയിലെ കര്‍ഷകര്‍ക്ക് ഈ കയറ്റുമതി ഏറെ ഗുണംചെയ്യുമെന്നും അദ്ദേഹം ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള ഈ പദ്ധതി നടപ്പാക്കുന്നത് സ്വകാര്യ കമ്പനികളാണ്.
https://www.facebook.com/Malayalivartha























