മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ഥാടക സംഘത്തിലെ അഞ്ചുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ജമ്മുകശ്മീരിലെ ബാല്‍താലിലുണ്ടായ മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ഥാടക സംഘത്തിലെ അഞ്ചുപേര്‍ മരിച്ചവെന്ന് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
ഇന്നു രാത്രിയാണ് അപകടമുണ്ടായത്. അമര്‍നാഥിലേക്കുള്ള പാതയില്‍ റയില്‍പത്രിക്കും ബ്രാരിമാര്‍ഗിനും ഇടയ്ക്കാണ് മണ്ണിടിച്ചിലുണ്ടായത്. പരിക്കേറ്റവര്‍ ബാല്‍ത്താലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ബാല്‍താലിലുള്ള ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത് പോലീസും സൈന്യവും അടക്കമുള്ള വിഭാഗങ്ങള്‍ സുരക്ഷാ പ്രവര്ത്തനങ്ങളും നടത്തിവരികയാണ്.
https://www.facebook.com/Malayalivartha























