ചൈനീസ് മൊബൈലുകളെ വിപണിയില്‍ തടഞ്ഞ് അമേരിക്ക

ചൈനീസ് മൊബൈല്‍ കമ്പനികള്‍ വിപണിയിലെത്തുന്നത് തടഞ്ഞ് അമേരിക്ക. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ടെലികമ്മ്യൂണിക്കേഷന്‍ മേഖല പിടിച്ചെടുക്കാന്‍ ചൈന മൊബൈല്‍ ലിമിറ്റഡിന്റെ ശ്രമങ്ങള്‍ക്ക് തടയിടുന്ന പദ്ധതികല്‍ക്കാണ് അമേരിക്ക ഇതോടെ തടയിട്ടിരിക്കുന്നത്.
ചൈന മൊബൈലുകള്‍ ഏഴ് വര്‍ഷം മുമ്പാണ് അമേരിക്കയില്‍ വില്‍ക്കുന്നതിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ യു എസും മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധം എന്ന വാഗ്ദാനവുമായാണ് ചൈനയുടെ വരവ്. എന്നാല്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‌സ് കമ്മീഷന്‍ ഈ അപേക്ഷ തള്ളിക്കളഞ്ഞതായി നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇ മെയില്‍ വിലാസത്തില്‍ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























