ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി. ഇതിന്റെ പേരില്‍ അവ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന നരഹത്യയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ തുഷാര്‍ ഗാന്ധി, തെസീന്‍ പൂനവല്ല എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്.
'ആക്രമണങ്ങളെ ജാതിയും മതവുമായി ബന്ധിപ്പിക്കരുത്. 'ഇര' എപ്പോഴും 'ഇര' തന്നെയാണ്. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും ആധികാരമില്ല'– കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ നിരീക്ഷിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ സൂപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha























