വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈയ്യേറ്റം ചെയ്ത ബിജെപി യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്ത ബി.ജെ.പി യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ടിക്കമാഗ്ര ജില്ലയിലാണ് സംഭവമുണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചെത്തിയതിന് യുവ മോര്‍ച്ച നേതാവ് മുബീന്ദ്ര സിംഗിനെ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് കൈയേറ്റത്തിനിടയാക്കിയത്.
ബൈക്ക് തടഞ്ഞതിന് പിന്നാലെ മുബീന്ദ്ര സിംഗും ഒപ്പമുണ്ടായിരുന്നയാളും പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിക്കുകയായിരുന്നു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തുന്നതിന് മുന്നേ ഇവര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.
എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























