മദ്രസ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക യൂണിഫോം ഏര്‍പ്പെടുത്താന്‍ യു.പി സര്‍ക്കാര്‍ നീക്കം

മദ്രസ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക യൂണിഫോം ഏര്‍പ്പെടുത്താന്‍ യു.പി സര്‍ക്കാര്‍ നീക്കം. മദ്രസകളെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തില്‍ എത്തിക്കാനാണ് ഈ പദ്ധതിയെന്ന് സംസ്ഥാന മുസ്‌ലിം വഖഫ്ഫഹജ്ജ് മന്ത്രി മുഹ്‌സിന്‍ റാസ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തോട് സംഘടനകള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്.
പരമ്പരാഗത വസ്ത്രം മാറ്റേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് അഖിലേന്ത്യ ശിയ വ്യക്തിനിയമ ബോര്‍ഡ് വക്താവ് യാസൂബ് അബ്ബാസ് പറഞ്ഞു. നിലവിലുള്ള വസ്ത്രം എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രസകളില്‍ എന്‍.സി.ഇ.ആര്‍.ടി ടെക്‌സ്റ്റ് പുസ്തകങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ പുതിയ തീരുമാനം.
https://www.facebook.com/Malayalivartha























