ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകാനാവില്ലെന്ന് സുപ്രീം കോടതി

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിർണായകമായ വിധി പ്രസ്താവിച്ചത്. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവൻ ലഫ്. ഗവർണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാർട്ടി നൽകിയ കേസിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.
അതേസമയം, ലഫ്.ഗവർണർക്കെതിരെ ചീഫ് ജസ്റ്റിസ് വിമർശനമുന്നയിച്ചിട്ടുണ്ട്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ട ചുമതല ലഫ്.ഗവർണർക്കുണ്ട്. എല്ലാ കാര്യങ്ങളും തടസപ്പെടുത്തുന്ന വ്യക്തിയാവരുത് ലഫ്.ഗവർണറെന്നും, മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയണമെന്നും ചീഫ് ജസ്റ്റിസ് തന്റെ വിധി പ്രസാതവത്തിൽ പറഞ്ഞു. ജസ്റ്റിസ് എ.കെ.സിക്രി, എ.എം. ഖാൻവിൽക്കർ എന്നിവരുടെ വിധി പ്രസ്താവം കൂടി ഉൾപ്പെട്ടതാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. പതിനഞ്ചു ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി വിധി പറയുന്നത്.
https://www.facebook.com/Malayalivartha























