ഡല്‍ഹിയില്‍ അജ്ഞാതസംഘം പോലീസുകാരനെ വെടിവച്ചു കൊന്നു

വടക്കന്‍ ഡല്‍ഹിയിലെ വിജയ് വീഹാറില്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരു പോലീസുകാരന്‍ ആശുപത്രിയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം.
പട്രോളിംങ് നടത്തുന്നതിനിടെ ഒരു ഓട്ടോറിക്ഷ സംശയകരമായ സാഹചര്യത്തില്‍ കണ്ടപ്പോള്‍ അതിലുണ്ടായിരുന്ന മൂന്നംഗ സംഘത്തിനോട് കാര്യം അന്വേഷിച്ചു. ഇവര്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് സംഘത്തെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് സംഘം വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട പോലീസുകാരന്റെ നെഞ്ചിലും ആശുപത്രിയിലുള്ളയാളുടെ പുറകിലുമാണ് വെടിയേറ്റത്. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു. മൂന്നു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ സംഭവമാണിത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























