Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുക ക്ഷേമ പരിപാടികള്‍ക്ക്...അമേരിക്കന്‍ ഇന്ത്യക്കാരുടെ വക തിരുപ്പതി ക്ഷേത്രത്തിന് 13.5 കോടി രൂപ

15 JULY 2018 10:16 AM IST
മലയാളി വാര്‍ത്ത

രണ്ട് അമേരിക്കന്‍ ഇന്ത്യക്കാര്‍ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിനു കാണിക്കയായി നല്‍കിയത് 13.5 കോടി രൂപ. ആന്ധ്രാപ്രദേശ് സ്വദേശികളായ ഇക രവി, ഗുതികോണ്ഡ ശ്രീനിവാസ് എന്നിവരാണു ഈ തുക നല്‍കിയത്.
ബോസ്റ്റണിലെ ആര്‍.എക്‌സ്. അഡ്വാന്‍സ് എന്ന മരുന്നുകമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ രവി നല്‍കിയത് 10 കോടി രൂപയാണ്. ഫ്‌ലോറിഡയിലെ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ജെ.സി.ജി. ടെക്‌നോളജീസിന്റെ സി.ഇ.ഒ.യായ ശ്രീനിവാസ് മൂന്നരക്കോടി നല്‍കി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടി.ടി.ഡി.) അധികൃതര്‍ക്ക് ആന്ധ്രാപ്രദേശ് വ്യവസായമന്ത്രി അമര്‍നാഥ് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ഇരുവരും ചെക്കുകള്‍ കൈമാറി.
ഒമ്പതുദിവസം നടതുറക്കില്ല
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ഓഗസ്റ്റ് ഒമ്പതുമുതല്‍ 17 വരെ ഒമ്പതുദിവസത്തേക്ക് അടച്ചിടുന്നു. 12 വര്‍ഷംതോറും ശ്രീകോവിലില്‍ നടക്കേണ്ട പ്രധാന പ്രതിഷ്ഠ ഉറപ്പിക്കുന്ന ജോലിയുടെയും പൂജയുടെയും ഭാഗമായിട്ടാണിത്. ഈ ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. എന്നാല്‍, തിരുപ്പതിയിലെത്തുന്ന ഭക്തര്‍ക്ക് അവിടെ താമസിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.തുക ടി.ടി.ഡി. നടത്തുന്ന പൊതുക്ഷേമ പരിപാടികള്‍ക്കും അന്നദാനത്തിനും ആശുപത്രിക്കും കുട്ടികളുടെ അനാഥാലയത്തിനുമായി ചെലവഴിക്കണമെന്ന് ശ്രീനിവാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
2018-19 വര്‍ഷം ക്ഷേത്രത്തിന്റെ വരുമാനം 2,894 കോടി രൂപയാവുമെന്നാണ് കരുതുന്നത്. അതില്‍ കാണിക്കയായി ലഭിക്കുന്നതുമാത്രം 1,156 കോടിയാവുമെന്നും ടി.ടി.ഡി. കണക്കുകൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (4 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (25 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (29 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (39 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (44 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (47 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends